തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ട്രിപ്പിൾ ലോക്ഡൗൺ ഉള്ള തിരുവനന്തപുരത്ത് 500 ലെറെ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50 ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.