ന്യൂഡല്‍ഹി: ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ സാഗര്‍ റാണയെന്ന ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഗുസ്തി താരം സുശീൽ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതി അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.
കുമാറിനും മറ്റുള്ളവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
Case relating to killing of Sagar Rana at Chhatrasal Stadium | Reward of Rs 1 Lakh on info leading to arrest of wrestler Sushil Kumar announced. Rs 50,000 reward announced for Ajay, who is absconding too: Delhi Police
Non-bailable warrant has been issued against Kumar & others. pic.twitter.com/0gsp04aStm
— ANI (@ANI)
May 17, 2021
എഫ്ഐആർ ചുമത്തി ഒരാഴ്ച പിന്നിട്ടിട്ടും ഒളിംപിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെ പിടിക്കാൻ ഡല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ല. സുശീൽ കുമാർ ഹരിദ്വാറിലേക്ക് കടന്നുവെന്ന പൊലീസിന്‍റെ ആദ്യ നിഗമനങ്ങൾ ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു.
കൊലപാതകം, ഗൂഢാലോചന എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയത്.
















