ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,49,65,463 ആയി. 4106 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 2,74,390 ആയി. ഇതുവരെ 18,29,26,460 പേർക്ക് വാക്‌സിൻ നൽകി. മഹാരാഷ്ട്രയിൽ ഇന്നലെ 34,389 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.974 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.















