ന്യൂഡൽഹി: കോവിഡ് രോഗികൾക്കായി പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് 10 .30 നു നടക്കുന്ന വീഡിയോ കോൺഫെറെൻസിലൂടെ മരുന്ന് പുറത്തിറക്കുക.
ഡൽഹിയിലെ വിവിധ ആശുപത്രികളിലാണ് മരുന്ന് ആദ്യം വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ 10 ,000 ഡോസ് പുറത്തിറക്കാനാണ് തീരുമാനം. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം.
അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ആയിരിക്കും മരുന്ന് ആദ്യം വിതരണം ചെയ്യുക. ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവസ്ഥിതിയിലാകുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് ഡി ആർ ഡി ഓ ലാബ് മരുന്ന് വികസിപ്പിച്ചത്. രണ്ടു,മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലമാണ് മരുന്ന് നൽകിയത്.