ന്യൂഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതിനുള്ള 2-ഡിജിയുടെ ആദ്യ ബാച്ച് മെയ് 17 ന് വിപണിയിലെത്തും.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ ഉപയോഗിക്കാവുന്ന പ്രാഥമിക മരുന്നാണ് 2-ഡിജി. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട മിതമായതും ഗുരുതരവുമായ കോവിഡ് രോഗികളിലാണ് പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ രോഗികൾക്കും പ്രയോജനം ലഭിച്ചു, പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല. ഇതിനാൽ ഇത് ഒരു സുരക്ഷിത മരുന്നാണ്. രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ രോഗികളുടെ പ്രതിരോധം വീണ്ടെടുക്കൽ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. മൂന്നാം ഘട്ടത്തിൽ രോഗികൾക്ക് അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്. വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഓരോ പാക്കറ്റിനും 500–600 രൂപ വില വരുമെന്നാണ് സൂചന.
The first batch of 2-DG to treat #Covid19 patients, developed by #DRDO will be launched on May 17#JustIn #Coronavirus #IndiaFightsCorona #ITCard pic.twitter.com/YhV2fafNOX
— IndiaToday (@IndiaToday)
May 16, 2021















