തിരുവനന്തപുരം: ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളിൽ ഡോക്ടർമാർ, നഴ്സുമാർ, സാനിറ്റേഷൻ ജോലിക്കാർ എന്നിവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഈ വിഭാഗത്തിൽ പെട്ടവർ തിരിച്ചറിയൽ കാർഡ് പരിശോധനയ്ക്ക് ഹാജരാക്കണം.
ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്ന ജില്ലകളിൽ മാധ്യമ പ്രവർത്തകർക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡോ പ്രസ്സ് അക്രഡിറ്റേഷൻ കാർഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവർത്തകർക്ക് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്ട്രോള്‍ റൂമിൽ 9497900112 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
















