തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
സഹപ്രവര്‍ത്തകരാണ് ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയതെന്നും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.
















