തിരുവനന്തപുരം: എല്‍ഡിഎഫിലെ നാലു ഘടകകക്ഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് സിപിഎം. കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നീ കക്ഷികള്‍ക്കാണ് സിപിഎം നിര്‍ദ്ദേശം നല്‍കിയത്.
സിപിഎം നിര്‍ദേശം അംഗീകരിച്ചാല്‍ കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍, ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിമാരാകും. കെ ബി ഗണേഷ്‌കുമാര്‍ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുമെന്നാണ് സൂചനകള്‍. അതേസമയം, ഈ മാസം 20ന് വൈകീട്ട് 3.30 ന് അധികാരമേല്‍ക്കാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ, എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നാണ് നിലപാടിലാണ് സിപിഎം. പകരം അധികാരത്തില്‍ കയറിയശേഷം പ്രത്യേക പദവി നല്‍കാമെന്നാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.















