കൊച്ചി: സ്‌പൈനൽ സ്ട്രോക്ക് വന്ന യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു.ജന്മഭൂമി ആറ്റിങ്ങൽ ബ്യൂറോ റിപ്പോർട്ടർ ആയിരുന്ന രഞ്ജു കൃഷ്ണൻ എന്ന യുവാവാണ് ചികിത്സ തേടുന്നത്. ഒരു ശസ്ത്രക്രിയ മൂലമുണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് സ്‌പൈനൽ സ്ട്രോക്ക് വന്നു കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.



ആറു മാസമായി ശരീരം തളർന്നു കിടപ്പിലാണ്. യുവവാവിന്റെ സഹോദരിയാണ് ചികിത്സ സഹായം തേടിയത്. ഇരുവർക്കും അച്ഛനും അമ്മയുമില്ല. അതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് കുടുംബം. സഹോദരിക്ക് ജോലിയോ മറ്റ് ഉപജീവന മാര്ഗങ്ങളോ ഇല്ല.
അതിനാൽ ചികിത്സ ചിലവ് നോക്കാൻ സഹോദരിയായ രെശ്മിക്ക് കഴിയുന്നില്ല. നിലവിൽ ചികിത്സയ്ക്ക് പത്ത് ലക്ഷത്തോളം രൂപ വേണം. 10,50,000 രൂപയാണ് ചികിത്സയ്ക്ക് ആവശ്യം. അതിനാൽ കുടുംബം സുമനസ്സുകളിൽ നിന്നും സഹായം തേടുകയാണ്.
അക്കൗണ്ട് ഡീറ്റെയിൽസ് –
രശ്മി ആർ
അക്കൗണ്ട് നമ്പർ-0114053000109508
ഐ എഫ് എസ് സി – SBL0000114
സൗത്ത് ഇന്ത്യൻ ബാങ്ക്,
ആറ്റിങ്ങൽ ബ്രാഞ്ച്

















