ന്യൂഡൽഹി: റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്പുട്നിക്കിന്റെ വില തീരുമാനിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയിൽ ഇത് വിതരണം ചെയ്യുകയെന്ന ഡോ.റെഡ്ഡീസ് ലാബ് അറിയിച്ചു. റഷ്യൻ നിർമിത വാക്‌സിനായ സ്പുട്നിക്ക് ഇറക്കുമതി ചെയ്യുന്നത് ഡോ.റെഡ്ഡീ ലാബാണ് .
കഴിഞ്ഞ മാസമാണ് സ്പുട്നിക്കിന് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. തുടർന്ന് മെയ് 1 നു സ്പുട്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റര് ഡ്രഗ്സ് അതോറിട്ടി അനുമതി നൽകിയിരുന്നു.
വരും മാസങ്ങളിൽ കൂടുതൽ ഡോസ് എത്തിക്കുമെന്ന് ഡോ.റെഡ്ഡീസ് ലാബ് അറിയിചു. ഇന്ത്യയിൽ നിലവിൽ കോവിഷീൽഡ്,കോവാക്‌സിൻ എന്നി രണ്ടു വാക്‌സിനുകൾക്കാണ് അനുമതി.ഹൈദരാബാദിൽ സ്പുട്നിക് ആദ്യ ഡോസ് വിതരണം ചെയ്തു.















