തിരുവനന്തപുരം: ദേശാഭിമാനി ചിറയൻകീഴ് ലേഖകൻ ഷിബുമോൻ (46 ) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കഴിഞ്ഞ 3 നു മറ്റു ചില അസുഖങ്ങൾ മൂലം ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
മൾട്ടിസ്പെഷ്യലിറ്റിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് അന്ത്യം. ഭാര്യ:സുനിത,രണ്ടു ആൺ മക്കൾ
















