ന്യൂഡൽഹി: രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി. 24 മണിക്കൂറിനിടെ 4000 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 2,62,317 ആയി ഉയർന്നു. 3,44,776 പേർ കൂടി രോഗമുക്തരായി. നിലവിലെ 37,04,893 പേർ ചികിത്സയിലുണ്ട് . ഇതുവരെ 17,92,98 584 പേർക്ക് വാക്‌സിൻ നൽകി.















