കൊച്ചി:രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഇന്ന് പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94.32 ആയി. ഡീസൽ വില 90 അടുക്കാറായി.കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ്.
പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് 4 മുതലാണ് ഇന്ധന വില വീണ്ടും കൂടി തുടങ്ങിയത്.















