ന്യൂഡൽഹി: ഡൽഹിയിൽ ഓക്‌സിജന്റെ ക്ഷാമം കുറഞ്ഞതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റു സംസ്ഥാനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ മിച്ചമുള്ള ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിൽ കുറവാണ്. ബഡ്ഡുകൾ പലതും കാലിയാണ്. ഈ സാഹചര്യത്തിലാണ് മിച്ചമുള്ള ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്.15 ദിവസം മുൻപ് 700 മെട്രിക്ക് ടൺ ഓക്‌സിജൻ ദിനം പ്രതി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ 582 മെട്രിക്ക് ടൺ മാത്രം മതി.















