കൊല്ലം: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശി ആർ രഞ്ജുവാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്തർപ്രദേശിൽ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജുവിന് ഒരു മാസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ന്യൂമോണിയ ബാധിച്ചുവെന്നും ബന്ധുക്കൾ.
















