ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട വാക്സിന് പരീക്ഷണത്തിന് അനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യ. പ്രമുഖ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് രണ്ടു മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇടയില്‍ അടുത്ത ഘട്ട പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്.
525 കുട്ടികളിലാണ് പരീക്ഷണം നടത്തുക. എയിംസ് ഉള്‍പ്പെടെ പ്രമുഖ ആശുപത്രികളിലാണ് പരീക്ഷണം. ഡ്രഗ്സ് കണ്ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് കോവാക്സിന് പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ ശുപാര്‍ശ നല്‍കിയത്. അതേസമയം, കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കാണ് രോഗം വരാന്‍ കൂടുതല്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഇടയിലുള്ള വാക്സിന് പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Drugs Controller General of India (DCGI) approves Phase II/III clinical trial of COVAXIN in the age group of 2 to 18 years. Bharat Biotech to conduct trials in 525 healthy volunteers pic.twitter.com/ibxAW97bAc
— ANI (@ANI)
May 13, 2021















