ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.4120 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 3,52,181 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഇതുവരെ 2,37,03,665 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 2,58,317 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 17,72,14,256 പേർ ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചു.















