ജനീവ: മത,രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ അവസാന ലക്കത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡ് രോഗബാധ വീണ്ടും വർധിക്കുന്നത് രാജ്യത്തെ വിവിധ വാരിയന്റുകളെ പറ്റി ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ വൈറസ് ബാധ വർധിക്കാൻ പല കാരണങ്ങളുണ്ട്.
വിവിധ മത,രാഷ്ട്രീയ പരിപാടികൾ ഇതിൽ ഒരു കാരണമാണ്. സാമൂഹിക അകലം പലപ്പോഴും പാലിക്കപ്പെട്ടില്ല.വേണ്ട രീതിയിൽ ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതും പ്രധാന പ്രശ്നമായി.കോവിഡിന്റെ ഇന്ത്യൻ വകഭേദം ആഗോള ആശങ്കയെന്ന ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.















