ഗാസ സിറ്റി: ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുകയാണ്. അതിനിടെ ഹാമാസിന്റെ ഗാസ സിറ്റി കമാൻഡർ കൊല്ലപ്പെട്ടു. ഹമാസ് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. മുതിർന്ന കമാൻഡറായ ബാസീം ഇസയാണ് ഇസ്രായേലിന്റെ വ്യോമാക്രമത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് വെളിപ്പെടുത്തിയത്.
2014 -നു ശേഷം ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പ്രമുഖ ഹമാസ് കമ്മാൻഡറാണ് ബാസീം. ബസീമിനൊപ്പം നിരവധി പേർ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ ഇന്ന് ഗാസ സിറ്റിയിൽ ആക്രമണം നടത്തിയത്.















