കാസർഗോഡ്: കാസർഗോട്ട് ആശുപത്രികൾക്ക് ഓക്‌സിജൻ ലഭ്യമാക്കാൻ കഴിയില്ലെന്ന് കർണാടക. ദക്ഷിണ കന്നഡ ഭരണകൂടമാണ് വിവരം അറിയിച്ചത്. മംഗളൂരുവിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കാസർഗോട്ടെ പല ആശുപത്രികളിലും കഴിഞ്ഞ ദിവസം ഓക്‌സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അയൽ ജില്ലകളിൽ നിന്നും ഓക്‌സിജൻ എത്തിച്ച ശേഷമാണ് ക്ഷാമം പരിഹരിച്ചത്.
















