ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 46,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 58,805 പേർ രോഗമുക്തരായി. 816 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.5,46,129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 52,26,710 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കർണാടകയിൽ 39,998 പേർക്ക് രോഗം സ്ഥിരീകരിച്ചു. 34,752 പേർ രോഗമുക്തരായി. 517 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 20,368 മരണങ്ങൾ ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇന്ന് 30,355 പേർക്ക് രോഗം സ്ഥിരീകരിച്ചു. 293 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 19,508 പേർ രോഗമുക്തരായി.















