തിരുവനന്തപുരം: മെയ് 16 വരെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടാൻ തലസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസെ.
കഴിഞ്ഞ ദിവസത്തെ മഴയിൽ ഉണ്ടായ വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാൻ അതിവേഗ നടപടി സ്വീകരിച്ചതായും കളക്ടർ പറഞ്ഞു. വെള്ളകെട്ടുണ്ടാകുന്ന മേഖലകളിൽ ഓടകളും,കനാലുകളും, ജലാശയങ്ങളും മൂന്ന് ദിവസത്തിനകം വൃത്തിയാക്കാൻ കളക്ടർ നിർദേശം നൽകി.
















