ടെൽ അലിവ്: ഇസ്രായേൽ-പലസ്തീൻ സങ്കര്ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു.
അടിയന്തര സഹായത്തിന് ഹെല്പ് ലൈൻ നമ്പറുമുണ്ട്. നമ്പർ-+972549444120 .ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദേശം നൽകിയത്.
എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ [email protected] – എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്കാന് എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു.















