കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ സംസ്ഥാന ബി ജെ പിയിൽ ഉൾപ്പോര് സജീവമാകുന്നു. അതിനിടെ ബി ജെ പി യോഗം ബഹിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോഴിക്കോട് ബി ജെ പിയുടെ ഓൺലൈൻ നേതൃയോഗം പകുതിയായപ്പോഴാണ് അദ്ദേഹം ഇറങ്ങിപോയത്.
ഇന്നലെ ചേർന്ന് നേതൃയോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്ന് വിവിധ മണ്ഡലം പ്രസിഡന്റുമാർ ആരോപണം ഉന്നയിച്ചിരുന്നു.
സംസ്ഥാന പ്രസിഡന്റ് രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചതോടെ അവിടെ ശ്രദ്ധിക്കാൻ ആളില്ലാതെ യായി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയിൽ ഏകോപനത്തിൽ വി. മുരളീധരന് വീഴ്ച്ച സംഭവിച്ചുവെന്നും വിമർശിച്ചു. വിമർശനം രൂക്ഷമായതോടെ മന്ത്രി ഇറങ്ങിപോകുകയായിരുന്നു.















