ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4205 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 3,55,338 പേർ രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 2,33,40,938 പേർക്ക് കോവിഡ് ബാധിച്ചു. 2,54,197 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 17,52,35,991 പേർക്ക് വാക്‌സിൻ നൽകി. രാജ്യത്തു 37,04,099 പേർ ഇനി ചികിത്സയിലുണ്ട്.















