കൊച്ചി: സംസ്ഥാനത്ത് ചെറിയ പെരുനാൾ മറ്റന്നാൾ. ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ചെറിയ പെരുനാൾ 13 -ആം തീയതി ആയിരിക്കുമെന്ന് വിവിധ ഖാസിമിമാർ അറിയിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു വേണം ആഘോഷം. നമസ്കാരം വീടുകളിൽ മതിയെന്നും ഈദ് ഗാഹുകൾ പാടില്ലെന്നും ഖാസിമിമാർ നിർദേശിച്ചു.
















