മോസ്ക്കോ: റഷ്യയിലെ കസാനിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് മരണം. എട്ടുവിദ്യാര്ത്ഥികളും ഒരു അധ്യാപകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതായിട്ടാണ് വിവരം. മറ്റൊരാള്‍ പിടിയിലായി. അതേസമയം, ആക്രമണത്തെ തുടര്‍ന്ന് സ്കൂളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും കസാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.















