ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3876 പേർ കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.
ഇന്നലെ 3,56,082 പേർക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് ആകെ ഇതുവരെ 2,29,92,517 രോഗബാധിതരുണ്ട്. 2,49,992 മരണങ്ങൾ ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 17,27,10,066 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. രാജ്യത്ത് 37,15,221 പേർ ചികിത്സയിലുണ്ട്.















