തിരുവനന്തപുരം; ജെ എസ് എസ് നേതാവും മുൻ മന്ത്രിയുമായ കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.കേരള സമൂഹത്തെ മാറ്റി മറിച്ച് ചുരുക്കം രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് കെ ആർ ഗൗരിയമ്മയെന്ന അദ്ദേഹം ഓർമിച്ചു.
കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നമ്മൾക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കമ്മ്യൂണിസ്റ്റുകളിൽ പ്രമുഖ ആയിരുന്നു കെ ആർ ഗൗരിയമ്മ.
നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾക്ക് രാഷ്ട്രീയ പ്രാധാന്യമില്ലാത്ത കാലത്ത് കടന്ന് വരുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്ത ഒരാളാണ് ഗൗരിയമ്മ.
ഗൗരിയമ്മയുടെ കൂടെ അൽപ കാലം നിയമസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കൾ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയേറെ സമൂഹത്തെ മാറ്റി മറിച്ച ,അടിത്തറ പാകിയ നേതാക്കൾ ചുരുക്കമാണ്.
















