തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂർണ്ണ ലോക്ക് ഡൗൺ നാലാം ദിവസത്തിലേക്ക്. അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്‌താൽ കർശന നടപടിയെടുക്കും. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക് ഡൗൺ തുടരുന്നത്.
ഇന്നലെ സംസ്ഥാനത്ത് 2779 പേർക്കെതിരെ കോവിഡ് നിയമ ലംഘനത്തിന് കേസെടുത്തു. 1385 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 9938 പേർക്കെതിരെ കേസുണ്ട്. ക്വാറന്റീൻ ലംഘനത്തിന് 18 കേസുകളും റിപ്പോർട്ട് ചെയ്തു.















