തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനാംഗങ്ങളിലും കോവിഡ് പടരുന്നു. നിലവില്‍ 1,259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതര്‍. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഞായറാഴ്ച അവധി ദിനത്തില്‍ 16,878 പോലീസുകാരെയും ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 25,000 പേരെയും നിരത്തില്‍ നിയോഗിച്ചു. ലോക്ഡൗണ്‍ നിയന്ത്രണം നടപ്പിലാക്കാന്‍ മുന്നില്‍ നില്ക്കുന്ന പോലീസുകാരില്‍ പലരും രോഗബാധിതരാകുന്നുണ്ട്. അവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലും ഈ സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.