കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരെയുള്ള അന്വേഷണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് ഏഴിനാണ് പുറത്തിറങ്ങിയത്.
ഹൈക്കോടതി റിട്ട. ജഡ്ജി വികെ മോഹനനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
















