പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നീട്ടിവച്ചു. കൊറോണ വ്യാപനം കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം
ജൂണ്‍ 23ന് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി കഴിഞ്ഞ യോഗത്തില്‍ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റില്ല. സ്ഥിരം പ്രസിഡന്റ് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തിനാണ് ജൂണ്‍ 23ന് തെരഞ്ഞെടുപ്പ് നടക്കാന്‍ നീക്കമുണ്ടായത്.















