തിരുവനന്തപുരം: തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ വാക്സിനേഷന്‍ നല്‍കും. ആദ്യ ഘട്ടം 45 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം.
പേട്ടയില്‍ കേരള കൗമുദിക്കും റെയില്‍വേ സ്റ്റേഷനും മദ്ധ്യേയുള്ള കോര്‍പറേഷന്റെ ആരോഗ്യകേന്ദ്രത്തിലാണ് വാക്സിനേഷന്‍. അതേസമയം, ഒരു ദിവസം 200 പേര്‍ക്കാണ് വാക്സിന്‍ എടുക്കുക. പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കുന്ന സ്ലിപ്പും നിങ്ങളുടെ ഓഫീസ് ഐഡി കാര്‍ഡും നിര്‍ബന്ധമായും കൈയില്‍ കരുതണം. കൂടാതെ കേസരിയില്‍ നിന്ന് സ്ലിപ് വാങ്ങി പേര് രജിസ്റ്റര്‍ ചെയ്യുക. അതനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ട സമയം പിന്നീട് അറിയിക്കും. യൂണിയന്‍ അംഗമല്ലാത്ത മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകാര്യം പ്രയോജനപ്പെടുത്താം.















