ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. മോഡലായ x5ന്റെ ഫ്യുവല്‍ സെല്‍ വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തും. 2022ല്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനമാണ് ഇത്. കമ്പനിയുടെ ഇ-ഡ്രൈവ് യൂണിറ്റായ ഐ.എക്സ്.3യും ഐ ഹൈഡ്രജന്‍ നെക്സ്റ്റും സംയോജിപ്പിച്ചായിരിക്കും x5 ഫ്യുവല്‍ സെല്‍ മോഡല്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.ഫ്യുവല്‍ സെല്ലിനൊപ്പം ഇലക്ട്രിക് കണ്‍വേര്‍ട്ടറും ഈ വാഹനത്തില്‍ നല്കുന്നു. ഇത് ഇലക്ട്രിക്ക് പവര്‍ട്രെയിനിന്റെയും പീക്ക് പവര്‍ ബാറ്ററിയുടെയും വോള്‍ട്ടേജ് ക്രമീകരിക്കും.
ഇതിനുപുറമെ, ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് ഇതിലെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.