കൊച്ചി∙ നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു ജോലിക്കു വരികയായിരുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു. ചേർത്തല വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് മരിച്ചത്. മാടവന ജങ്ഷനിൽ വച്ച് ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം.
ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭർത്താവ് വിദേശത്താണ്. മകൻ എലൻ.
















