തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ആണ് ഇന്ന് കൂടിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഇന്ധനവില വീണ്ടും കൂടിയത്.
പെട്രോൾ ലിറ്ററിന് 93 രൂപ 51 പൈസയും, ഡീസലിന് 88 രൂപ 25 പൈസയുമാണ് ഇന്ന് തിരുവനന്തപുരത്തെ ഇന്ധന വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 53 പൈസയും, ഡീസലിന് 86 രൂപ 48 പൈസയുമാണ്.















