തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി. ബില്ല് നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രി മൃതദേഹം വിട്ടുനല്‍കാതിരുന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആശുപത്രി ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ കോവിഡ് രോഗിയുടെ മൃതദേഹം വിട്ട് നല്കാന് ആശുപത്രി അധികൃതര്‍ അനുമതി നല്‍കാതിരുന്ന സംഭവത്തെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ണായക ഇടപെടല്‍.
ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വരഹിതമായ അനീതിയാണെന്നും സ്വകാര്യ ആശുപത്രികള്‍ ചുമത്തുന്ന ബില്‍ താങ്ങാനാകുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു. രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്വമാണെന്നും നവജ്യോത് സിംഗ് ഖോസ വ്യക്തമാക്കി.
അതേസമയം, നാലര ലക്ഷത്തോളം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
അതേസമയം, നാലര ലക്ഷത്തോളം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കില്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.
















