ന്യൂഡൽഹി: കോവിഡ് വാക്സിന് ജി എസ് ടി കുറച്ചാൽ തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് വാക്സിൻ വില കൂടാൻ കാരണമാകും. വാക്സിൻ ജി എസ് ടി 70 ശതമാനം ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയിരുന്നു.
അതേ സമയം കോവിഡ് ചികിത്സയ്ക്ക് വേണ്ട ഉപകരണങ്ങളുടെ എല്ലാവിധ നികുതികളും ഇറക്കുമതി തീരുവയും ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.















