തിരുവനന്തപുരം; സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയ പരിധി നീട്ടി സർക്കാർ ഉത്തരവായി. ഏപ്രിൽ 1 നു ആരംഭിച്ച ത്രൈമാസ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി മെയ് 31 വരെയാണ് നീട്ടിയത്.
നിലവിലെ സാഹചര്യത്തിൽ താത്കാലിക ആശ്വാസമായിരിക്കും നടപടി. സ്വകാര്യ ബസുകൾക്കും വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
















