കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നടിയും ബി ജെ പി എം പിയുമായ കിരൺ ഖേർ മരിച്ചെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടനും ഭർത്താവുമായ അനുപം ഖേർ. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിരൺ സുഖമായിരിക്കുന്നുവെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു സുഗമായിരിക്കുകയാണ് കിരൺ എന്നും അദ്ദേഹം പറഞ്ഞു.
















