തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സ മാർഗരേഖ പുതുക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടാണ് പുതിയ മാർഗരേഖ.
ഗ്രാമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുന്നതാണ് പുതിയ മാർഗ്ഗനിര്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.
സർക്കാർ ആശുപത്രികളിലെ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്ക് ആക്കി മാറ്റും.നേരിയ രോഗലക്ഷണമുള്ളവർക്ക് മരുന്ന് നൽകി വിടും.
സെക്കന്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകളെ താലൂക്ക് ആശുപത്രികളുമായി ബന്ധിച്ച് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ ഉറപ്പാക്കും. മാത്രവുമല്ല താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും ഉണ്ടാകും.















