ദിസ് പൂര്: ഹിമന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയാകും. ഗുവാഹത്തിയിൽ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വൈകിട്ട് നാല് മണിക്ക് ഹിമന്ത ഗവർണറെ കാണുമെന്നും റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. ബി ജെ പി ദേശിയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഹിമന്ത മുഖ്യമന്ത്രിയാകുന്നത്.















