കൊച്ചി: മുസ്ലിം ലീഗിന് എതിരെ രൂക്ഷവിമർശനവുമായി മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് കോൺഗ്രെസ്സിനൊരു ബാധ്യതയാണ്. കത്വ പെൺകുട്ടിയ്ക്ക് വേണ്ടി പണ പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
. മരിച്ചുപോയ പെൺകുട്ടിയുടെ പേരിൽ കോടി കണക്കിന് രൂപ പിരിച്ചു.അതിനെക്കുറിച്ച് യാതൊരു കണക്കുമില്ല. അവിടെ ആർക്കും കൊടുത്തിട്ടുമില്ല.മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
















