തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇടറോഡുകളിൽ അടക്കം പോലീസ് കർശന പരിശോധന തുടരുകയാണ്. അതേ സമയം പോലീസ് യാത്ര പാസ്സിന് നിരവധി പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്.ഇതുവരെ 88 ,000 പേർ പാസ്സിനായി അപേക്ഷിച്ചു.
ഇവർക്ക് എല്ലാം പാസ് നൽകാൻ കഴിയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു.ആവശ്യകാര്യങ്ങൾക്ക് മാത്രമേ പാസ് നൽകുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആളുകൾ കൂട്ടത്തോടെ കയറിയത് മൂലം പാസ് നൽകുന്ന സൈറ്റ് ഹാങ്ങ് ആയിരുന്നു. എന്നാൽ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.
















