ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. അതിനിടെ രാജ്യത്ത് ഒൻപത് ലക്ഷത്തിലധികം രോഗബാധിതർ ഓക്സിജൻ സപ്പോർട്ടിൽ ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര സർക്കാർ.
രണ്ടു ലക്ഷത്തോളം പേർ വെന്റിലേറ്റർ സഹായത്തിലാണ് ജീവിക്കുന്നത്.കോവിഡ് കേസുകളിൽ 1.34 ശതമാനം രോഗികളും ഐ സി യുവിലാണ്.
0.39 ശതമാനം രോഗികൾ വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്. ചികിത്സയിലുള്ള 3.70 ശതമാനം പേർക്കും ഓക്സിജൻ ആവശ്യമാണ്.ഗുരുതര രോഗികൾ ഉൾപ്പെടെ 4,88,861 പേരാണ് ഐ സി യുവിൽ ചികിത്സ തേടിയത്.















