ചെന്നൈ: ഛായാഗ്രാഹകൻ അഴകപ്പന്റെ അമ്മ എൽ പങ്കജം കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നത്.
അഴകപ്പനാണ് മരണവാർത്ത പുറത്ത് വിട്ടത്. പിതാവിന്റെ മരണത്തിന് ശേഷം 48 ദിവസം കഴിഞ്ഞാണ് അമ്മയുടെ വേർപാട്.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നാഗര്കോവിലാണ് സംസ്കാരം.
















