കൊച്ചി: മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 2ന് ഹ്യദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വടക്ക് പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ് വിപിന്‍ ചന്ദ്. നേരത്തെ ഇന്ത്യാവിഷന്‍ ചാനലില്‍ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകന്‍ മഹേശ്വര്‍
















