തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അടിയന്തര യാത്രയ്ക്ക് കേരള പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്ക് വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. അനുമതി കിട്ടിയില്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്യാം.
ജില്ല വിട്ടുള്ള യാത്രകള്‍ തീര്‍ത്തും അത്യാവശ്യമുള്ള കാര്യങ്ങളില്‍ മാത്രമാവണം. പോലീസ് പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന് പോകുന്നവര്‍ക്കും, അടുത്തുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും.
അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുവാൻ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
















