തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ചില തദ്ദേശ സ്ഥാപനങ്ങൾ മാത്രമേ സമിതികൾ രൂപീകരിക്കാത്തത് ആയിട്ടുള്ളു. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
















